കൂര്‍ക്കംവലി പ്രശ്‌നമാകുന്നുണ്ടോ? കാരണങ്ങള്‍ എന്തെല്ലാം എങ്ങനെ പരിഹരിക്കാം

മധ്യവയസിലെത്തിയ ഒട്ടുമിക്ക പേരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്. പുരുഷന്‍മാരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടു വരുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളിലും ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. എന്താണ് കൂര്‍ക്കം വലിയുടെ കാരണം. ഇത് എങ്ങനെ പരിഹരിക്കാം. നിദ്രാരോഗ വിദഗ്ധര്‍ പറയുന്നത് എന്താണെന്നു നോക്കാം.

അമിതഭാരം

അമിതഭാരമാണ് കൂര്‍ക്കംവലിയുടെ ഒരു പ്രധാന കാരണം. അമിതഭാരമുള്ള ആളുകളില്‍ കൂര്‍ക്കം വലി ധാരാളമായി കണ്ടുവരുന്നത്. ഭാരംകൂടുതലുള്ള പുരുഷന്‍മാരിലാണ് കൂര്‍ക്കംവലി കൂടുതലുള്ളത്. കാരണം, സ്ത്രീകളെ പോലെ അല്ല, പുരുഷന്‍മാരുടെ ഭാരം കഴുത്തിനു ചുറ്റുമായി അനുഗുണമായിരിക്കുന്നു.

പരിഹാരം: ഭാരം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിന്റെ പ്രധാന പരിഹാരം. വ്യായാമങ്ങളിലൂടെയും ഭക്ഷണനിയന്ത്രണങ്ങളിലൂടെയും ഭാരം കുറയ്ക്കുക.

മദ്യത്തോടുള്ള താല്‍പര്യം

മദ്യം എന്നത് ഒരു സെഡേറ്റീവും ഡിപ്രസന്റും ആണെന്നതു കൊണ്ടാണ് അതു കഴിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസമായി തോന്നുന്നത്. എന്നാല്‍, മദ്യപാനം തൊണ്ടയ്ക്കു പിന്നിലെ മസിലുകള്‍ തകരാറിലാകാന്‍ കാരണമാകുന്നു. ഇതും കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. സ്ലീപിംഗ് പില്‍സും ഈ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

പരിഹാരം: മദ്യപാനം കുറയ്ക്കുക. ഉറങ്ങുന്നതിനു 4 മണിക്കൂര്‍ മുമ്പെങ്കിലും മദ്യപാനം നിര്‍ത്തുക

പുകവലി ഉപേക്ഷിക്കുക

പുകവലി ഇല്ലാത്തവരേക്കാള്‍ പുകവലിക്കാരില്‍ കൂര്‍ക്കംവലിക്കുള്ള സാധ്യത രണ്ടിരട്ടിയാണ്. പുകവലി നാസാദ്വാരങ്ങളെയും തൊണ്ടയെയും ശല്യപ്പെടുത്തുന്നു. നാസാദ്വാരങ്ങള്‍ സങ്കോചിക്കുന്നത് മൂക്കിലൂടെ ശ്വസിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. സമാന്തര പുകവലിക്കാരിലും ഇതു കാണുന്നുണ്ട്.

പരിഹാരം: പുകവലി തീര്‍ത്തും ഉപേക്ഷിക്കുക. അതല്ലെങ്കില്‍ ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുമ്പ് അവസാന സിഗരറ്റു വലിക്കുക. ഇത് പുകവലിയുടെ എഫക്ട് കുറയ്ക്കാന്‍ സഹായിക്കും.

ഉറങ്ങുന്ന പൊസിഷന്‍

എങ്ങനെ ഉറങ്ങുന്നു എന്നതും കൂര്‍ക്കം വലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലര്‍ന്നു കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ മുകളില്‍ നിന്നുള്ള വായുവിന്റെ ഗ്രാവിറ്റിയുടെ ഫലം കൂര്‍ക്കം വലിക്ക് കാരണമാകുന്നു. നാക്കും അണ്ണാക്കിന്റെ പിന്‍ഭാഗവും തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് ഇറങ്ങുന്നതിനാല്‍ വായുസഞ്ചാരം കുറയുന്നതാണ് കാരണം.

പരിഹാരം: ഒരു വശത്തേക്ക് ചെരിഞ്ഞ് ഉറങ്ങുക. ഇത്തരക്കാര്‍ കീഴ്ത്താടിയും നാവുമായി ബന്ധിപ്പിക്കുന്ന മൗത്ത്പീസായ മാന്‍ഡിബുലര്‍ അഡ്വാന്‍സ്‌മെന്റ് ഉപകരണം വാങ്ങുന്നത് നന്നായിരിക്കും.

അലര്‍ജികള്‍

ജലദോഷപ്പനി തുടങ്ങിയ അലര്‍ജികളെ കുറിച്ചാണ് പറയുന്നത്. അവ നാസാദ്വാരങ്ങള്‍ സങ്കോചിക്കുന്നതിന് കാരണമാകുന്നു. ഇത് കൂര്‍ക്കം വലിക്കും ഉറക്കത്തെയും ബാധിക്കുന്നു. മൂക്കിന്റെയും തൊണ്ടയുടെയും ഗ്രന്ഥികള്‍ വീങ്ങുന്നത് നാസാദ്വാരങ്ങളിലൂടെയുള്ള ശ്വസനത്തെ പ്രത്യേകിച്ച് രാത്രിയില്‍ ബാധിക്കുന്നു.

പരിഹാരം: അലര്‍ജികള്‍ ചികിത്സിച്ച് മാറ്റുക

വായിലൂടെ ശ്വസിക്കുക

ചിലര്‍ക്ക് ഉറങ്ങുമ്പോള്‍ വാ തുറന്നു കിടന്നു ഉറങ്ങുന്നതാണ് ശീലം. ഇത് കൂര്‍ക്കം വലിക്ക് കാരണമാകുമെന്നുറപ്പാണ്. മൂക്കിലൂടെ ശ്വസിക്കുന്നതിനു പകരം വായിലൂടെ ശ്വസിക്കുമ്പോള്‍ വായു തൊണ്ടയുടെ പിന്‍വശത്താണ് എത്തുന്നത്. ഇതുമൂലമുണ്ടാകുന്ന വൈബ്രേഷനാണ് കൂര്‍ക്കം വലിക്ക് കാരണമാകുന്നത്.

മൗത്ത് ബ്രീത്തിംഗ് ഡിവൈസുകള്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും. ഇത് ഉറക്കത്തില്‍ വാ തുറക്കുന്നത് തടയും.

ചെറിയ നാസാരന്ധ്രങ്ങള്‍

ചെറിയ നാസാരന്ധ്രങ്ങള്‍ ശ്വസിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതായത് മൂക്കിലുടെയുള്ള ശ്വസനം തടസ്സപ്പെടുകയും വായിലൂടെ ശ്വസിക്കപ്പെടുകയും ചെയ്യുന്നു. ഇത് കൂര്‍ക്കം വലിക്ക് കാരണമാകുകയും ചെയ്യും.

പരിഹാരം: നാസല്‍ ഡയല്‍റ്ററുകള്‍ ധരിക്കുക. ഒരു സ്പ്രിംഗി, പ്ലാസ്റ്റിക് ഫ് ളക്‌സിബിള്‍ ഉപകരണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News