ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ട്; സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കം

കോഴിക്കോട്: ലോക ഫുട്‌ബോളറും ബ്രസീല്‍ ഇതിഹാസ താരവുമായിയിരുന്ന റൊണാള്‍ഡിഞ്ഞോയുടെ സാന്നിധ്യത്തില്‍ സേഠ് നാഗ്ജി ഫുട്‌ബോളിന് ഔദ്യോഗിക തുടക്കമായി. കോഴിക്കോട് കടപ്പുറത്ത് ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ സാന്നിധ്യത്തിലാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ റൊണാള്‍ഡിഞ്ഞോ സേഠ് നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Ronaldinho-2

ചരിത്രം കടലിറങ്ങിയ മണ്ണില്‍ മറ്റൊരു ചരിത്രനിമിഷം സമ്മാനിച്ച രാത്രിയാണ് കടന്നു പോയത്. ഇലപൊഴിയും ഗോളിലൂടെ ഇതിഹാസമായി മാറിയ ഫുട്‌ബോള്‍ രാജകുമാരന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ മണല്‍ത്തരികളില്‍ ആവേശത്തിന്റെ തിരയിരമ്പി. കടലിരമ്പത്തോടൊപ്പം ഒരേ താളത്തില്‍ കരയുമിരമ്പിയ നിമിഷം. അറബിക്കടലിനും തടിച്ചുകൂടിയ ജനാവലിക്കും ഒരേ താളം. സേഠ് നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്ന് റൊണാള്‍ഡിഞ്ഞോ നാഗ്ജി ട്രോഫിയേറ്റുവാങ്ങിതോടെ ഇരുപത്തിയൊന്ന് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന സേഠ് നാഗ്ജി ഫുട്‌ബോളിന് പുനര്‍ജീവനായി.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് റൊണാള്‍ഡിഞ്ഞോ കൈമാറിയ ട്രോഫി റോഡ് ഷോക്കായി മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് അധികൃതര്‍ ഏറ്റുവാങ്ങി. ഫുട്‌ബോള്‍ കടമെടുത്ത ഉറക്കമില്ലാത്ത രാവുകളില്‍ ടെലിവിഷനില്‍ മാത്രം കണ്ട് ഹൃദയത്തില്‍ ആരാധനയോടെ കൊണ്ടു നടന്ന താരത്തെ നേരിട്ട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് കളിയാരാധകര്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു.

Ronaldinho-3

പ്രശസ്ത ഫുട്‌ബോള്‍ താരം കാഷിഫ് സിദ്ധിഖിയുടെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ ഫോര്‍ പീസ് സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ച നടക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച ശേഷം റൊണാള്‍ഡിഞ്ഞോ കോഴിക്കോട് നിന്നും മടങ്ങും. ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News