ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍; ഇന്ന് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദ് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തും. അറുപതിനായിരം കോടി രൂപയുടെ റാഫേല്‍ യുദ്ധ വിമാന ഉടമ്പടി കരാറില്‍ ഇരുപ്രധാനമന്ത്രിമാരും ഒപ്പു വയ്ക്കുമെന്നാണ് സൂചന.

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായാണ് ഒലോന്‍ദ് എത്തിയത്. മോദിയോടൊപ്പം പ്രമുഖ വ്യവസായികളുമായി ഒലോന്‍ദ് കൂടിക്കാഴ്ച്ച നടത്തും.  ചൊവ്വാഴ്ച്ച ഇന്ത്യയുടെ വര്‍ണ്ണാഭമായ റിപ്പബ്ലിക്ക് ദിനാഷോഘങ്ങളില്‍ മുഖ്യാതിഥിയായി ഫ്രാന്‍ങ്കോയിസ് ഹൊലാന്റേ പങ്കെടുക്കും.

പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയ്ക്കുള്ള പിന്തുണ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാക്കുന്നത്. പരേഡില്‍ ഫ്രഞ്ച് സേനയും പങ്കെടുക്കും. തീവ്രവാദ വിരുദ്ധ നടപടി, പ്രതിരോധം,സോളാര്‍ സഹകരണം എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപെടുത്താന്‍ ഫ്രാന്‍ങ്കോയിസ് ഹൊലാന്റേ സന്ദര്‍ശനം വഴിവയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News