ഇന്ത്യയില്‍ ഐഎസ് ആശയ പ്രചാരണത്തിനായി ഉപയോഗിച്ച 94 വെബ്‌സൈറ്റുകള്‍ നിരോധിച്ചു; അനുഭാവം പുലര്‍ത്തുന്നവരെ പിന്തിരിപ്പിക്കാന്‍ വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് എടിഎസ്

പൂന: ഇസ്ലാമിക് സ്‌റ്റേറ്റ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന 94 വെബ്‌സൈറ്റുകള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നിരോധിച്ചു. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി എടിഎസ് സ്‌ക്വാഡ് തലവന്‍ വിവേക് ഫന്‍സാല്‍കര്‍ അറിയിച്ചു.

ഐഎസിന്റെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നെന്ന് തെളിഞ്ഞാല്‍ ഏത് സൈറ്റും നിരോധിക്കാനും തീരുമാനമുണ്ട്. ഐഎസ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ പിന്തിരിപ്പിക്കാന്‍ മറ്റൊരു വെബ്‌സൈറ്റ് ആരംഭിക്കാനും എടിഎസ് പദ്ധതിയിടുന്നതായി അദ്ദേഹം അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 14 ഐഎസ് അനുഭാവികളെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം സുരക്ഷാ സേനകള്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News