‘പോ മോനേ ദിനേശ…’ തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഇന്ദുചൂഢന്‍ വീണ്ടുമെത്തുന്നു; നരസിംഹം 26ന് തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റിലൊന്നായ നരസിംഹം റിപ്പബ്ലിക് ദിനത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു. കേരളത്തിലെ ഏഴ് തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ തീയറ്ററുകളിലാണ് നരസിംഹം പ്രദര്‍ശിപ്പിക്കുന്നത്.

റിലീസ് ചെയ്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടുമെത്തുന്നത്. ഇന്ദുചൂഡന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലെത്തിയ ചിത്രം 2000 ജനുവരി 26നായിരുന്നു റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മാണം. 2 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 22 കോടിയാണ് അന്ന് തീയറ്ററുകളില്‍ നിന്ന് കളക്ഷന്‍ ലഭിച്ചത്.

തിലകന്‍, എന്‍എഫ് വര്‍ഗീസ്, ജഗതി ശ്രീകുമാര്‍, ഐശ്വര്യ, സ്ഫടികം ജോര്‍ജ്, കനക, കലാഭവന്‍ മണി, ടിപി മാധവന്‍, നരേന്ദ്രപ്രസാദ്, സായ്കുമാര്‍ തുടങ്ങി താരങ്ങളും ചിത്രത്തില്‍ മറ്റുവേഷങ്ങളിലെത്തി. അതിഥി താരമായി മമ്മൂട്ടിയും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here