ഗോവന്‍ ബീച്ചില്‍ 20കാരിയുടെ അര്‍ധനഗ്ന മൃതദേഹം; അസ്വാഭാവികമരണമെന്ന് പൊലീസ്; മൂന്നു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

പനാജി: ഗോവയിലെ അരാംബോള്‍ ബീച്ചില്‍ യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കടല്‍ത്തീരത്ത് യുവതി മരിച്ചു കിടക്കുന്നതായി കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 20നും 25നും മധ്യേപ്രായമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ബീച്ചില്‍ നടന്ന പാര്‍ട്ടിയില്‍ യുവതിയെ മൂന്നു ചെറുപ്പക്കാര്‍ക്കൊപ്പം കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. യുവാക്കളെ തിരിച്ചറിഞ്ഞാല്‍ കേസിന് വഴിത്തിരിവ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News