പത്താന്‍കോട്ട് ഭീകരാക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് നവാസ് ഷെരീഫ്; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പുതിയ തെളിവുകള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷെരീഫ് വ്യക്തമാക്കി. തെളിവുകള്‍ പരിശോധിക്കുക മാത്രമല്ല, കേസ് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയില്‍ പോയി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ഷെരീഫ് അറിയിച്ചു.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് വിശ്വാസമെന്നും ഷെരീഫ് പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് നേരത്തെ തെളിവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ പതിയെയാണ് നീങ്ങുന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന.

ജനുവരി ഒന്നിന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News