കല്‍പനയുടെ വിയോഗം കേട്ടതു നടുക്കത്തോടെയെന്നു മഞ്ജുവാര്യര്‍; ആദ്യമായി ഒന്നിച്ചത് കളിവീടിന്റെ സെറ്റില്‍; അടുത്തത് സിനിമയ്ക്കു പുറത്ത്

ഒരുപാട് നടുക്കത്തോടെയാണ് നടി കല്‍പനയുടെ വിയോഗവാര്‍ത്ത ടിവിയില്‍ കണ്ടതെന്നു മഞ്ജുവാര്യര്‍. ഏറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കാനായിട്ടില്ലെങ്കിലും സിനിമയ്ക്കു പുറത്തുവച്ച് അടുക്കാനായെന്നും തന്റെയും കുടുംബത്തിന്റെയും കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു കല്‍പനയെന്നും മഞ്ജു അനുസ്മരിച്ചു.

കഥാപാത്രങ്ങളിലൂടെയാണ് കല്‍പനയെ ആരാധിക്കുന്നത്. കൡവീട് എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ആദ്യമായി കാണുന്നത്. പക്ഷേ, കോംബിനേഷന്‍ സീനുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെങ്കിലും ഒരുമിച്ചുള്ള സീനുകള്‍ കുറവായിരുന്നു. അതേസമയം, നടിയെന്ന നിലയില്‍ കല്‍പനയുടെ സ്‌നേഹം ഏറ്റുവാങ്ങാന്‍ കഴിഞ്ഞി്ട്ടുണ്ട്

കാണുമ്പോഴൊക്കെ തന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഹാസ്യറോളുകളില്‍ ഒതുങ്ങിനിന്നയാളല്ല കല്‍പന. ഹാസ്യം അഭിനയിച്ചുഫലിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രമകരം. കല്‍പന ഹാസ്യം അങ്ങേയറ്റം നന്നായി കൈകാര്യം ചെയ്തയാളാണ്. വൈകാരികമായ സീനുകളില്‍ അതേപോലെ തീവ്രമായ പ്രകടനം നടത്തി. ഹാസ്യത്തിനൊപ്പം ഗൗരവതരമായ റോളുകള്‍ ചെയ്യുന്നതിലും കല്‍പന മികവുറ്റ നടിയായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News