റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന റൊണാള്‍ഡീഞ്ഞോയുടെ കാറിനു മുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നുവീഴുകയായിരുന്നു.

നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടി കഴിഞ്ഞു കണ്ണൂര്‍ റോഡിലേക്കു പ്രവേശിക്കുമ്പോഴാണ് റോഡില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ പോസ്റ്റ് റൊണാള്‍ഡീഞ്ഞോയുടെ കാറിനു മുന്നില്‍ വീണത്. സ്‌റ്റേറ്റ് ഗസ്റ്റായ റൊണാള്‍ഡീഞ്ഞോയുടെ കാറിന് എസ്‌കോര്‍ട്ട് ചെയ്ത പൊലീസ് ജീപ്പ് കടന്നു പോയ ഉടന്‍ പോസ്റ്റ് തകര്‍ന്നു വീണു. സിഗ്നല്‍ ലൈറ്റുകള്‍ അടക്കം റൊണാള്‍ഡീഞ്ഞോയുടെ കാറിനു തൊട്ടുമുന്നില്‍ ചിതറി. റൊണാള്‍ഡീഞ്ഞോയെ കാണാന്‍ എത്തിയ ആരാധകര്‍ തിക്കുതിരക്കും കൂട്ടിയതിനെത്തുടര്‍ന്നാണ് ട്രാഫിക് സിഗ്നല്‍ തകര്‍ന്നത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ഉടനടി തകര്‍ന്നുവീണ സിഗ്നല്‍ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് റൊണാള്‍ഡീഞ്ഞോ കരിപ്പൂരിലേക്കു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News