റൊണാള്‍ഡീഞ്ഞോ രക്ഷപ്പെട്ട അപകടത്തിന് കാരണക്കാര്‍ ആരാധകര്‍; കാറിനു മുന്നില്‍ തകര്‍ന്നുവീണത് ബ്രസീലിയന്‍ ഇതിഹാസതാരത്തെ കാണാന്‍ വലിഞ്ഞുകയറിയ സിഗ്നല്‍ പോസ്റ്റ്

കോഴിക്കോട്: ഫുട്‌ബോള്‍ താരം റോണാള്‍ഡീഞ്ഞോ സഞ്ചരിച്ച് കാറിനു മുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു വീഴാന്‍ കാരണമായത് ആരാധകര്‍. താരത്തെ കാണാന്‍ തടിച്ചുകൂടിയവര്‍ തിക്കും തിരക്കും കൂട്ടിയതും ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ വലിഞ്ഞുകയറിയതുമാണ് പോസ്റ്റ് തകര്‍ന്നു വീഴാന്‍ കാരണമായത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് റൊണാള്‍ഡിഞ്ഞോ മടങ്ങുമ്പോഴാണ് സിഗ്‌നല്‍ ലൈറ്റ് തകര്‍ന്ന് വീണത്. തലനാരിഴക്കാണ് അപടകം ഒഴിവായത്. ആരാധകര്‍ തള്ളിക്കയറിയതോടെ തുരുമ്പെടുത്ത സിഗ്‌നല്‍ ലൈറ്റ് തകര്‍ന്നു വീഴുകയായിരുന്നു.

നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ ഫുട്‌ബോള്‍ താരം കാഷിഫ് സിദ്ധിഖിയുടെ നേതൃത്വത്തിലുള്ള സംഘടനയായ ഫുട്‌ബോള്‍ ഫോര്‍ പീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് റൊണാള്‍ഡിഞ്ഞോ മടങ്ങുമ്പോഴാണ് സംഭവം. റൊണാള്‍ഡിഞ്ഞോ സഞ്ചരിക്കുന്ന കാര്‍ സ്‌കൂളിന്റെ ഗേറ്റിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍ സിഗ്‌നല്‍ ലൈറ്റ് കാറിന് തൊട്ടു മുന്നിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പോലീസ് സിഗ്‌നല്‍ ലൈറ്റ് നീക്കം ചെയ്ത് റൊണാള്‍ഡിഞ്ഞോയുടെ കാറിന് കടന്നുപോവാനുള്ള സൗകര്യമൊരുക്കി.

റൊണാള്‍ഡിഞ്ഞോയെ ഒരു നോക്ക് കാണാനായി ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയവരുടെ ആരാധന അതിരു കടന്നതാണ് വിനയായത്. താരത്തെ കാണാന്‍ ചിലര്‍ സിഗ്‌നല്‍ ലൈറ്റിന് മുകളിലേക്ക് വലിഞ്ഞു കയറി. ഇതോടെ തുരുമ്പെടുത്ത് ഏത് നിമിഷവും വീഴാനായി കാത്തിരുന്ന സിഗ്‌നല്‍ പോസ്റ്റ് നിലംപതിക്കുകയായിരുന്നു. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് റൊണാള്‍ഡിഞ്ഞോ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥിയായ റൊണാള്‍ഡിഞ്ഞോയക്ക് ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സംഭവം പോലീസിനെയും സംഘാടകരെയും ഞെട്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News