ദില്ലി-കാഠ്മണ്ഡു വിമാനത്തിന് ബോംബ് ഭീഷണി; ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുന്നു; ദില്ലി വിമാനത്താവളത്തില്‍ കനത്ത ജാഗ്രത

ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കാഠ്മണ്ഡു വിമാനം പിടിച്ചിട്ടിരിക്കുന്നു. ഒന്നരമണിക്കൂറായി വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 104 യാത്രക്കാരും 7 വിമാന ജീവനക്കാരും വിമാനത്തിലുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ 9w 260 എന്ന വിമാനമാണ് ഒന്നര മണിക്കൂറായി പുറപ്പെടാനാകാതെ പിടിച്ചിട്ടിരിക്കുന്നത്. ഉച്ചയ്ക്ക് 1.25ന് പുറപ്പെടാന്‍ നിശ്ചയിച്ചതായിരുന്നു വിമാനം. എന്നാല്‍, ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് വിമാനത്തിന്റെ ടേക് ഓഫ് റദ്ദാക്കുകയായിരുന്നു.

ഡിസിപിയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 12.55ഓടെ ഡിസിപിയുടെ ഫോണിലേക്ക് കോള്‍ വരുകയായിരുന്നു. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒരു സമ്മാനം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതനുസരിച്ച് വിമാനത്തില്‍ തിരച്ചില്‍ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News