ദില്ലി: റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിന് ദില്ലി ഒരുങ്ങി. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നിരോധാജ്ഞന പ്രഖ്യാപിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ദില്ലി പോലീസ് കമ്മീഷണര്‍ മുകേഷ് മീന പീപ്പിള്‍ ടിവിയോട് പറഞ്ഞു.
67-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ദില്ലിയില്‍ പുരോഗമിക്കുകയാണ്. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വര്‍ണ്ണാഭമായ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ 17 സംസ്ഥാനങ്ങളുടെ ഉള്‍പ്പടെ 26 നിശ്ചല ചിത്രങ്ങളാണ് അണിനിരക്കുന്നത്. മെയക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ നിശ്ചല ചിത്രങ്ങളും റിപബ്ലിക് ദിന പരേഡില്‍ ഉണ്ടാവും.
ഫ്രഞ്ച് സൈന്യവും പരേഡില്‍ പങ്കെടുക്കുന്നു എന്നൊരു പ്രത്യേകതയും ഇത്തവണ ഉണ്ട്. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ഭാഗമാകുന്നത്. പാരീസ് ഭീകരാക്രമണത്തിന്‍െ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയക്കുള്ള പിന്തുണ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദിനെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാക്കാന്‍ തീരുമാനിച്ചത്.
ഭീകരാക്രമണ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് സുരക്ഷാ ചുമതലയുള്ള ഡിസിപി മുകേഷ് മീന പീപ്പിള്‍ ടിവിയോട് പറഞ്ഞു. ഐഎസ് ബന്ധം സംശയിക്കുന്നവരുടെ ഫോട്ടോകള്‍ പോലീസ് നിരത്തില്‍ പ്രദര്‍ശിപ്പിച്ചു.
നാല്‍പതിനായിരം അര്‍ധസൈനികരെ സുരക്ഷയക്കായി വിന്യസിച്ചു. കുട്ടിചാവേറുകള്‍ രാജ്യത്തേക്ക് എത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പില്‍ സുരക്ഷാ വേലി മറികടന്നു കുട്ടികളുമായി സംവദിക്കരുതെന്നു മോദിയോട് എസ്പിജി അഭ്യര്‍ഥിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.