വെയ്ന്‍ റൂണി വീണ്ടും അച്ഛനായി; ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് റൂണി

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം സൂപ്പര്‍ സ്റ്റാര്‍ വെയ്ന്‍ റൂണി അച്ഛനായി. ഇന്നലെയാണ് റൂണിയുടെ ഭാര്യ കൊളീന്‍ റൂണി അവരുടെ മൂന്നാമത്തെ മകന് ജന്‍മം നല്‍കിയത്. ഒരു ദിവസം പ്രായമുള്ള മകന്റെ ചിത്രം റൂണി ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കിറ്റ് ജോസഫ് റൂണി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് രണ്ടാം ദിവസമാണ് റൂണി മകനെ കാണാനായി എത്തിയത്. 30 കാരനായ റൂണിക്കും 29 കാരിയായ കൊളീനും രണ്ടു ആണ്‍മക്കള്‍ കൂടിയുണ്ട്. കായ് റൂണിക്ക് ആറു വയസും ക്ലേ റൂണിക്ക് രണ്ടു വയസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News