ജയമോഹനും വീരേന്ദ്രകപൂറും ശരത് ജോഷിയുടെ കുടുംബവും പദ്മപുരസ്‌കാരങ്ങള്‍ നിരസിച്ചു; തീരുമാനം രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ജയമോഹനും മാധ്യമപ്രവര്‍ത്തകന്‍ വീരേന്ദ്രകപൂറും സാമൂഹികപ്രവര്‍ത്തകനായ ശരത് ജോഷിയുടെ പദ്മപുരസ്‌കാരങ്ങള്‍ നിരസിച്ചു. രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി അനുമതി തേടിയപ്പോഴാണ് തങ്ങള്‍ പുരസ്‌കാരം സ്വീകരിക്കാന്‍ സന്നദ്ധരല്ലെന്ന് ഇവര്‍ അറിയിച്ചത്.

മലയാളത്തിലും തമിഴിലും എഴുതുന്ന എഴുത്തുകാരനാണ് ജയമോഹന്‍. നാഗര്‍കോവില്‍ സ്വദേശിയായ അദ്ദേഹം അഖിലന്‍ മെമ്മോറിയല്‍ പ്രൈസ്, കഥാ സമ്മാനം, സംസ്‌കൃതി സമ്മാനം, പാവലര്‍ വിരുദു സമ്മാനം, തമിഴ് ലിറ്റററി ഗാര്‍ഡന്‍ പുരസ്‌കാരം, കണ്ണദാസന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. നിരവധി നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളുമായി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് മുംബൈ സ്വദേശിയായ വീരേന്ദ്ര കപൂര്‍. ഫ്രീപ്രസ് ജേണലിന്റെ മുന്‍ എഡിറ്ററും ദില്ലി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ സീനിയര്‍ എഡിറ്ററുമാണ്. രാജ്യസഭാംഗമായിരുന്ന ശരത് ജോഷി കഴിഞ്ഞ മാസം അന്തരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News