ധനുഷും ഹോളിവുഡിലേക്ക്; ആദ്യ ചിത്രം ഉമ തുര്‍മാനൊപ്പം

തമിഴ് ചലച്ചിത്ര താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കില്‍ ബില്‍ താരം ഉമ തുര്‍മാനൊപ്പമാണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ദി എക്‌സ്ട്രാ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍ ഹൂ ഗോട്ട് ട്രാപ്ഡ് ഇന്‍ ആന്‍ ഐകിയ കപ്‌ബോര്‍ഡ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു മന്ത്രവാദിയുടെ വേഷമാണ് ധനുഷിന്. അലക്‌സാണ്ട്ര ദദാരിയോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഇറാനിയന്‍ സംവിധായകന്‍ മാര്‍ജാനെ സത്‌റാപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പല ഇന്ത്യന്‍ സിനിമകള്‍ കണ്ടിട്ടാണ് തന്റെ ചിത്രത്തിന് യോജിച്ചത് ധനുഷ് ആണെന്നു കണ്ടെത്തിയതെന്ന് മാര്‍ജാനെ സത്‌റാപി പറഞ്ഞു. ധനുഷിന്റെ ബുദ്ധിവൈഭവവും ആരെയും മയക്കുന്ന പുഞ്ചിരിയും കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ധനുഷിന്റെ കഴിവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ മാര്‍ജാനെ പറഞ്ഞു. മാരിയാണ് ധനുഷിന്റെ അവസാനം ഇറങ്ങിയ തമിഴ് ചിത്രം. ധനുഷിന്റെ റെയില്‍, കോടി, വാടാ എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News