മെല്‍ബണ്‍: ഇന്ത്യയുടെ സാനിയ മര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യന്‍-ഇറ്റാലിയന്‍ സഖ്യം സ്വെറ്റ്‌ലേന കുസ്‌നറ്റ്‌സോവ-റോബര്‍ട്ട വിന്‍സി സഖ്യത്തെയാണ് ഇന്തോ-സ്വിസ് സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6-1, 6-3. ക്വാര്‍ട്ടറില്‍ 12-ാം സീഡ് അന്നാ ലെന ഗ്രോണ്‍ഫെല്‍ഡ്-കോകോ വാന്‍ഡിവെഗ് സഖ്യമാണ് സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ എതിരാളികള്‍. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.
പുരുഷ സിംഗിള്‍സില്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡി മുറെ ക്വാര്‍ട്ടറില്‍ കടന്നു. 16-ാം സീഡ് ഓസ്‌ട്രേലിയയുടെ ബെര്‍ണാര്‍ഡ് ടോമികിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് രണ്ടാം സീഡ് മുറെയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍ 6-4, 6-4, 7-6. അതേസമയം, നാലാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക അട്ടിമറി തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 13-ാം സീഡ് കാനഡയുടെ മിലോസ് റോണിച്ചാണ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ വാവ്‌റിങ്കയെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് റോണിച്ചിന്റെ ജയം. സ്‌കോര്‍ 4-6, 3-6, 7-5, 6-4, 3-6.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here