ബോളിവുഡിന്റെ അസഹിഷ്ണുതാ പരാമര്‍ശം ബാലിശമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ; തനിക്ക് യോജിപ്പില്ലെന്നും സിന്‍ഹ

ജയ്പൂര്‍: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തില്‍ ബോളിവുഡ് താരങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ ബാലിശമാണെന്ന് മുതിര്‍ന്ന താരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. അത്തരക്കാരോട് തനിക്കു യോജിപ്പില്ലെന്നും സിന്‍ഹ പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ അവസാന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബോളിവുഡില്‍ ജാതിയും മതവും മതിലുകളും ഒന്നുമില്ലെന്ന കജോളിന്റെ പ്രസ്താവനയെ താന്‍ അംഗീകരിക്കുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. ബോളിവുഡില്‍ വിജയം മാത്രമാണ് ആധാരമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ തമാശയാണെന്നും ജനാധിപത്യം രണ്ടാമത്തെ വലിയ തമാശയാണെന്നും കഴിഞ്ഞ ദിവസം സംവിധായകന്‍ കരണ്‍ ജോഹറും പറഞ്ഞിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ജീവചരിത്ര ഗ്രന്ഥമായ എനിതിംഗ് ബട് ഖാമോഷ് ദ ശത്രുഘ്‌നന്‍ സിന്‍ഹ ബയോഗ്രഫി എന്ന പുസ്തകത്തിലെ ഒരു ഭാഗവും ചടങ്ങില്‍ വായിച്ചു. അതില്‍ 1992-ലെ ബോംബെ കലാപ സമയത്ത് ഇപ്പോഴത്തെ ഇമാം ബുഖാരിയുടെ സഹോദരനെ രക്ഷപ്പെടാന്‍ സഹായിച്ചത് എങ്ങനെയാണെന്ന് സിന്‍ഹ വിശദീകരിക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി രേഖ എന്നിവര്‍ രാജ്യസഭാ അംഗങ്ങളായിട്ടും സഭയില്‍ വരാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ടൈംപാസ് ആയി എടുത്തവരെ കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News