ഇന്ന് 67-ാം റിപ്പബ്ലിക് ദിനം; അസഹിഷ്ണുതയ്‌ക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കണം; രാഷ്ട്രപതിയുടെ സന്ദേശം

ദില്ലി: അസഹിഷ്ണുതയ്‌ക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കേണ്ട സമയമാണിതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരെ ജാഗ്രത വേണം. അവ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ തകര്‍ക്കും. പരാതി പറയുന്നതും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതും ജനാധിപത്യത്തിന്റെ നന്‍മകളില്‍ പെടുന്നതാണ്. അതുകൊണ്ടു തന്നെ പരാതി പറയുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും വേണം. വെടിയുണ്ടകള്‍ക്കിടയില്‍ വച്ച് സമാധാന ചര്‍ച്ച നടക്കില്ലെന്നു പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച് രാഷ്ട്രപതി വ്യക്തമാക്കി. സംഭാഷണങ്ങള്‍ ഉണ്ടാകേണ്ടതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ആഗോള രംഗത്ത് ഇന്ത്യ ഒരു വന്‍ ശക്തിയായി വളര്‍ന്നു വരുന്നതായി രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റു രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകര്‍ന്നെന്നും രാഷ്ട്രപതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here