രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി; കനത്ത സുരക്ഷയില്‍ ദില്ലി

ദില്ലി: അതീവ സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദായിരുന്നു മുഖ്യാതിഥി.

തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക്ക് ദിന ആഘോഷം രാജ്പഥില്‍ നടന്നത്. ധീരജവാന്‍മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാവിലെ 9.45ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. രാജ്പഥില്‍ നടന്ന പരേഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു.

Embedded image permalink

പാരീസ് ഭീകരാക്രമണത്തില്‍ ഫ്രഞ്ച് ജനതയക്കുള്ള ഇന്ത്യയുടെ പിന്തുണ വ്യക്തമാക്കുന്നതു കൂടിയായി റിപബ്ലിക് ദിനം. 90 മിനിറ്റായി ചുരുക്കിയ പരേഡില്‍ 17 സംസ്ഥാനങ്ങളുടെ ഉള്‍പ്പടെ 26 നിശ്ചല ദൃശങ്ങള്‍ അണിനിരന്നു. കേരളത്തിന്റെ നിശ്ചല ദൃശ്യം ഇത്തവണത്തെ പരേഡിലും ഒഴിവാക്കപ്പെട്ടു.

Embedded image permalink

76അംഗ ഫ്രഞ്ച് സൈന്യവും പരേഡില്‍ ഭാഗമായി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ അണിനിരക്കുന്നത്.

26 വര്‍ഷങ്ങള്‍ക്ക് ശേഷ്യം ശ്വാന സേനയും പരേഡില്‍ മാര്‍ച്ച് ചെയ്തു. പോര്‍ട്ടബിള്‍ റഡാര്‍, സ്‌മെര്‍ക്ക് മള്‍ട്ടി റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടയുള്ള അത്യാധുനിക യുദ്ധോപകരണങ്ങളും പരേഡില്‍ അണിനിരന്നു. വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകള്‍ക്ക് വിശിഷ്ട സേവാ മെഡലുകള്‍ രാഷ്ട്രപതി സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News