കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്‌കാരം വൈകിട്ട് പുതിയകാവിലെ വീട്ടുവളപ്പില്‍

കൊച്ചി: ഹൈദരാബാദില്‍ അന്തരിച്ച നടി കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. 12 മണിയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം 1.30 മുതല്‍ തൃപ്പുണത്തുറയിലെ ലായം ഗ്രൗണ്ടിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തിലും തുടര്‍ന്ന് പുതിയകാവിലെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചിന് പുതിയകാവ് ശ്മശാനത്തിലാണ് സംസ്‌കാരം.

തെലുങ്ക്-മലയാള സിനിമ പ്രവര്‍ത്തകരും കല്‍പ്പനയുടെ ബന്ധുക്കളും ഹൈദരാബാദിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതം മൂലം കല്‍പ്പന മരിച്ചത്. അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കല്‍പന ഹൈദരാബാദില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News