മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരേ കേസ്; പ്രതി ഒളിവില്‍

കാസര്‍ഗോഡ്: മദ്രസ വിദ്യാര്‍ത്ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകനെതിരെ കേസ്. മഞ്ചേശ്വരം സ്വദേശി മജീദി(40)നെതിരെയാണ് കാസര്‍ഗോഡ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം അര്‍ജാലിലായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സമീപത്തെ അംഗന്‍വാടി പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇയാള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here