മൊബൈല്‍ ഉപയോഗിച്ച് കുളിമുറിയില്‍ നിന്ന് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

അഞ്ചല്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരുകോണ്‍ മനോജ് ഭവനില്‍ മനോജി(21)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ അയാള്‍വാസിയാണ് അറസ്റ്റിലായ യുവാവ്.

കുളിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന വീട്ടമ്മ കഴിഞ്ഞദിവസം ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടമ്മ ഭര്‍ത്താവിനൊപ്പം അഞ്ചല്‍ സി.ഐക്ക് പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം മനോജിനെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here