ഡസ്റ്ററിനെയും ക്രെറ്റയെയും ടിയുവിയെയും തോല്‍പിക്കാന്‍ മാരുതിയുടെ വിറ്റാറ ബ്രസ; യുവാക്കളെ ലക്ഷ്യമിട്ട് കോംപാക്ട് എസ്‌യുവി വിപണിയില്‍

അഭിലാഷ് ഗോപാല്‍

കാര്‍ വിപണിയില്‍ എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോള്‍ട്ട് ഡസ്റ്ററിനോടും ഹ്യുണ്ടായ് ക്രെറ്റയോടും മഹീന്ദ്ര ടിയുവിയോടുമെല്ലാം കിടപിടിക്കാന്‍ മാരുതിയുടെ വിറ്റാറ ബ്രസ എത്തുന്നു. സെഡാന്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ആള്‍ട്ടോ, വാഗണര്‍, സ്വിഫ്റ്റ്, സെലേറിയോ, എസ്എക്‌സ് ഫോര്‍, ഡിസയര്‍, സിയാക്‌സ് എിങ്ങനെ നിരവധി മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ബ്രസക്കും ലഭിക്കുമെ പ്രതീക്ഷയിലാണ് മാരുതി. കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ ആദ്യ പരീക്ഷണമായതു കൊണ്ടാവണം ബ്രസ എന്നപേര് മാരുതി പുതിയ മോഡലിന് നല്‍കിയത്. ബ്രസ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം ‘ഫ്രഷ് ബ്രിസ്’ എന്നാണ്.

എക്സ്റ്റീരിയര്‍ ഡിസൈന്‍

ഒറ്റനോട്ടത്തില്‍ ബ്രിട്ടീഷ് നിര്‍മിത ആഡംബര കാറായ ലാന്‍ഡ് റോവറിനോട് സാദൃശ്യം തോന്നും. മാരുതി ഇതുവരെ ഡിസൈന്‍ ചെയ്തതില്‍ വച്ച് ‘ബോള്‍ഡസ്റ്റ്’ എന്നുപറയാവുന്ന ഡിസൈനാണ് വിറ്റാറ ബ്രസക്കുള്ളത്. എാല്‍ സ്‌പോര്‍ടി ലുക്കോടുകൂടിയ ഡിസൈന്‍ യുവാക്കളായ കാര്‍ പ്രേമികളെ ആകര്‍ഷിക്കുമെ കാര്യം ഉറപ്പിക്കാം. ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സുസുകി ഐവി- 4 എ കണ്‍സപ്ടില്‍ നിന്നാണ് വിറ്റാറ ബ്രസ രൂപകല്‍പന ചെയ്തത്. ടാപേര്‍ട് റൂഫ് ലൈന്‍, വെര്‍ടിക്കല്‍ സ്ലേറ്റഡ് ഗ്രില്‍, ക്‌ളാസ് ഹെല്‍ ബോണറ്റ്, ക്വാട്ടര്‍ ഗ്‌ളാസ് വിന്റോസ്, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹണികോമ്പ് എയര്‍ഡാം, സ്‌കിഡ് പ്‌ളേറ്റുകള്‍, സെക്കന്ററി ഹാലജന്‍ യുണിറ്റോടുകൂടിയ പ്രൊജക്ടര്‍ ഹെഡ് ലൈറ്റ്, 16 ഇഞ്ച് സ്പൂക്ക് അലോയി വീല്‍ ഇവയെല്ലാം ബ്രസയ്ക്ക് ഒരു മാസ്‌കുലിന്‍ ലുക്ക് നല്‍കുന്നു.

ഇന്റീരിയര്‍ ഡിസൈന്‍

മാരുതിയുടെ സൊഡാന്‍ക്‌ളാസ് കാറായ സിയാസിന്റെ അപ്ഗ്രഡ് വേര്‍ഷന്‍ ഇന്റീരിയര്‍ ഡിസൈനാണ് ബ്രസയ്ക്ക് ഉള്ളത്. പിയാനോ ബ്‌ളാക്കില്‍ സില്‍വര്‍ ഫിനിഷോടുകൂടിയ മള്‍ട്ടി ഫംഗ്ഷനിംഗ് സ്റ്റിയറിംഗ് വീല്‍, പവര്‍ വിന്റോ സ്വിച്ചുകള്‍, ഗിയര്‍ ലിവര്‍ ഇവയെല്ലാം ബ്രസയുടെ ഇന്റീരിയറിന് അള്‍ട്രാ മോഡേ ലുക് നല്‍കുന്നു. തീര്‍ത്തും സൗകര്യപ്രദമായ സീറ്റുകളാണ് ബ്രസയ്ക്കുള്ളത്. ക്യാബിന്‍, ലെഗ് സ്‌പെയിസുകള്‍ ധാരാളമായി ഉള്ളതിനാല്‍ ലോംഗ് ഡ്രൈവില്‍ സാധാരണ ഉണ്ടാകാറുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാം.

സെക്യൂരിറ്റി ഫീച്ചേഴ്‌സ്

ഡുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് ടെന്‍ഷണഴ്‌സ്, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിങ്ങനെ പുതിയ കാറുകളിലെ സേഫ്റ്റി ഫീച്ചേഴ്‌സും ബ്രസയില്‍ ഉള്‍പ്പെടുത്തിയിച്ചുണ്ട്.

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്

1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ 90 പിഎസ് എസ് വിഎച്ച് എസ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ എിവ ബ്രസയിലുണ്ട്. 26/കിമി മൈലേജാണ് ബ്രസ അവകാശപ്പെടുത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഇതിലുള്ളത്.

7 മുതല്‍ 10 ലക്ഷം വരെയാണ് വണ്ടി വില. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയി ബ്രസ വിപണികളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News