പ്രേമത്തിന്റെ ‘കളഞ്ഞുപോയ’ ട്രെയ്‌ലര്‍; വീഡിയോ കാണാം

പ്രേമത്തോട് പ്രേമം മൂത്ത ആരാധകര്‍ വീണ്ടും പ്രേമം സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. ദ ലോസ്റ്റ് ട്രെയ്‌ലര്‍ എന്ന പേരിട്ട് ട്രെയ്‌ലര്‍ ലോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യുട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കിയത്.

തമിഴ്‌നാട്ടിലും വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് പ്രേമം. ചെന്നൈയിലെ എസ്‌കേപ്പ് സിനിമാസ്, മായാജാല്‍ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററിലും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈ എസ്‌കേപ്പ് തിയറ്ററില്‍ ചിത്രം 250-ാം ദിനത്തോടടുക്കുകയാണ്. എസ്‌കേപ്പില്‍ പ്രേമത്തിന്റെ പ്രദര്‍ശനം നേരത്തെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രദര്‍ശനം തുടരുകയായിരുന്നു. പ്രേമത്തിലെ നിവിന്‍ പോളിയുടെ കോസ്റ്റ്യൂംസ് കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും ഹിറ്റായിക്കഴിഞ്ഞു. സെലിനും മലരുമെല്ലാം ട്രോളുകളായി പടരുകയാണ്.

പ്രേമത്തിന്റെ തെലുങ്ക് റീമേക്കായ മജ്‌നുവിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചാന്തു മൊണ്ടേതി ഒരുക്കുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നായകന്‍. ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍,അമൈറ ദസ്‌തേര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here