നിയമസഭയുടെ പ്രവര്‍ത്തനം സാധാരണക്കാരന് ഉപകാരപ്രദമായിരിക്കണം; സമാജികര്‍ സംയമനവും പക്വതയും കാത്തുസൂക്ഷിക്കണമെന്ന് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

തിരുവനന്തപുരം: ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലാവണം നിയമസഭ പ്രവര്‍ത്തിക്കേണ്ടത്. സഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായ നിയമസഭയെ കലുഷിതമാക്കുന്ന തരത്തിലേക്ക് മാറ്റരുത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലാവണം ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കേണ്ടത്. അംഗങ്ങള്‍ സംയമനവും പക്വതയും കാത്തുസൂക്ഷിക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

പത്താന്‍കോട്ട് ഭീകരാക്രമണം രാജ്യം കൂടുതല്‍ ജാഗ്രതാ പാലിക്കണമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ്. അത് ഗൗരവമായി തന്നെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News