ബംഗ്ലാദേശ് പ്രതിപക്ഷ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; നേരിട്ട് ഹാജരാകാന്‍ ഖാലിദ സിയയ്ക്ക് കോടതിയുടെ നിര്‍ദ്ദേശം

ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തെക്കുറിച്ച് ആദരവില്ലാതെ സംസാരിച്ചെന്ന കേസിലാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണത്തെ സംബന്ധിച്ചു സംശയമുണ്ട് എന്ന പരാമര്‍ശം വിവാദമായി. തുടര്‍ന്നാണ് ബംഗ്ലാദേശ് ശിക്ഷാ നിയമം 124 എ വകുപ്പ് അനുസരിച്ചാണ് കേസ്.

മാര്‍ച്ചു മൂന്നിനു കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നു കാട്ടി ഖാലിദ സിയയ്ക്ക് ധാക്ക മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് സമന്‍സ് അയച്ചു. ബിഎന്‍പി പാര്‍ട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവും കൂടിയാണ് ബീഗം ഖാലിദ സിയ. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തെ എതിര്‍ത്ത ജമാ അത്ത് ഇസ്ലാമിയുടെ  സഖ്യകക്ഷിയാണു ബിഎന്‍പി. ഖാലിദയുടെ പരാമര്‍ശം ഭരണകക്ഷിയായ അവാമിലീഗിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഖാലിദയ്ക്ക് എതിരേ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്യുന്നതിന് നേരത്തെ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി.

എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായ ഒന്നും ഖാലിദയുടെ പ്രസ്താവനയില്‍ ഇല്ലെന്ന് ബിഎന്‍പിയുടെ അഭിഭാഷകന്‍ ഖാണ്‌ഡേക്കര്‍ മഹബൂബ് ഹൂസൈന്‍ പറഞ്ഞു. പാക്കിസ്ഥാനെതിരേ നടന്ന ഒമ്പതുമാസം ദീര്‍ഘിച്ച ബംഗ്‌ളാവിമോചന പോരാട്ടത്തില്‍ 30ലക്ഷം ബംഗ്‌ളാദേശികള്‍ക്കു ജീവന്‍ നല്‍കേണ്ടിവന്നു എന്നാണ് ഔദ്യോഗിക കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News