ഐ ഫോണ്‍ 6 സീരീസിന് മോശം കാലം; കച്ചവടം കുറഞ്ഞ് ആപ്പിള്‍; ഐ ഫോണ്‍ 7ന് തിരിച്ചടിയാകുമെന്ന് ആശങ്ക

ആപ്പിളിന് ഇത് മോശം കച്ചവടകാലം. ഐ ഫോണ്‍ സ്രേണിയിലെ 6 എസ്, 6എസ് പ്ലസ് ഫോണുകളുടെ വില്പന കുത്തനെ ഇടിഞ്ഞു. സെപ്റ്റംബറില്‍ 6 സീരിസിലെ പുതിയ ഫോണുകള്‍ അവതരിപ്പിച്ച ശേഷം ആദ്യ പാദത്തിലെ പ്രകടനമാണ് പുറത്തുവന്നത്. പുതിയതായി അവതരിപ്പിക്കുന്ന ഐ ഫോണ്‍ 7 ഫോണുകള്‍ക്ക് ഇത് തിരിച്ചടിയാകുമോ എന്നാണ് ആപ്പിളിന്റെ ആശങ്ക.

വലിയ സ്ര്കീനുകളുള്ള ഐ ഫോണ്‍ സിക്‌സ് അവതരിപ്പിച്ച ശേഷം മികച്ച വില്‍പ്പനയാണ് ആപ്പിള്‍ ലോക വിപണിയില്‍ നേടിയത്. അവധി ദിവസങ്ങളിലെ വില്‍പ്പനയിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഐ ഫോണ്‍ 6 ഫോണുകള്‍ക്ക് കഴിഞ്ഞു. ഏഷ്യന്‍ വിപണിയിലാണ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്.

ചൈനയില്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ വലിയ വില്‍പ്പന കൈവരിക്കാന്‍ ആപ്പിളിന് കഴിഞ്ഞു. എന്നാല്‍ ചൈനയിലെ സാമ്പത്തിക മാന്ദ്യം ആപ്പിളിന് തിരിച്ചടിയായി. കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനമായിരുന്നു ആഗോള തലത്തില്‍ ആപ്പിളിന്റെ അധിക വില്‍പന. ഏതാണ്ട് 75.5 മില്യണ്‍ ഐ ഫോണുകള്‍ ഈ പാദത്തില്‍ വിറ്റഴിച്ചതെന്ന് വിപണി ഗവേഷകരായ ഫാക്ട് സെറ്റ് സ്ട്രീറ്റ് അക്കൗണ്ട് പറയുന്നു.

വിപണിയില്‍ തിരിച്ചടി തുടര്‍ന്നാല്‍ മാര്‍ച്ച് ഉള്‍പ്പെടുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഐ ഫോണുകളുടെ വില്‍പന കുറയ്ക്കാനാണ് ആപ്പിളിന്റെ നീക്കം. 54.6 മില്യണ്‍ ഐ ഫോണുകള്‍ ലോക വിപണിയില്‍ വിറ്റഴിക്കാനാകുമെന്നാണ് ആപ്പിളിന്റെ കണക്കൂകൂട്ടല്‍. വില്‍പ്പന കുറഞ്ഞത് ഓഹരി വിപണിയിലും തിരിച്ചടിയാകുമോ എന്ന പേടിയിലാണ് ആപ്പിള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News