കല്‍പനയുടെ കലാജീവിതം ഇനി കണ്ണീരോര്‍മ; മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; സംസ്‌ക്കാരം പുതിയകാവു ശ്മശാനത്തില്‍

കൊച്ചി: ഇന്നലെ അന്തരിച്ച നടി കല്‍പനയുടെ മൃതദേഹം സംസ്‌ക്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ പര്‍ണശാലയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. സിനിമാ രംഗത്തെ പ്രമുഖരെല്ലാം പ്രിയതാരത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുകയായിരുന്നു.

ഹൈദരാബാദില്‍ നിന്നു ഉച്ചയോടെ വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്. സിനിമാരംഗത്തെ പ്രമുഖര്‍ മൃതദേഹത്തെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം തൃപ്പൂണിത്തുറയിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുപോയി. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങള്‍ എല്ലാം പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. മലയാള സിനിമയിലെ പ്രിയപ്പെട്ട കല്‍പന ചേച്ചിയുടെ പെട്ടെന്നുള്ള വിയോഗം എല്ലാവരെയും വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. വൈകിട്ട് 5.45ഓടെ മൃതദേഹം പുതിയകാവ് ശ്മശാനത്തിലെത്തിച്ച് സംസ്‌ക്കരിച്ചു.

ഇന്നലെ രാവിലെയാണ് ഹൈദരാബാദില്‍ വച്ച് കല്‍പന അന്തരിച്ചത്. ഷൂട്ടിംഗിനെത്തിയ കല്‍പനയെ രാവിലെ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ദീര്‍ഘകാലമായി കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News