ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങളെ വിമര്‍ശിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കഠ്ജു. രാജ്യത്തെ ജനത അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ പരിഹാസമല്ലേയെന്ന് കഠ്ജു ചോദിക്കുന്നു.
‘ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത്? ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്തോ? തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിച്ചോ? കുഞ്ഞുങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടിയോ? ജനതയ്ക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിച്ചോ? ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞോ? സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനങ്ങള്‍ അവസാനിച്ചോ? ‘
ഇത്തരം ആഘോഷങ്ങള്‍ ജനതയ്ക്ക് നേരെയുള്ള കാപട്യവും ക്രൂരമായ പരിഹാസവുമല്ലേയെന്നും ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണെന്നും കഠ്ജു അഭിപ്രായപ്പെടുന്നു.
Republic Day celebrationsRepublic Day is being celebrated today in India . But what is there to celebrate about…
Posted by Markandey Katju on Monday, 25 January 2016
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here