പ്രവേശനസ്വാതന്ത്ര്യം ആവശ്യപ്പെട്ടു ശനി ശിംഗനാപുര്‍ ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ മാര്‍ച്ച് തടഞ്ഞു; പൊലീസ്-ഹിന്ദു പ്രസ്ഥാന നടപടിക്കെതിരെ പ്രതിഷേധക്കാര്‍ റോഡില്‍ കിടന്നു പ്രതിഷേധിക്കുന്നു

അഹമ്മദ് നഗര്‍: സ്ത്രീകള്‍ക്കു പ്രവേശനസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലേക്കു സ്ത്രീകള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. സ്ഥലത്തു സംഘര്‍ഷം. മാര്‍ച്ച് നയിച്ച തൃപ്തി ദേശായി അടക്കമുള്ളവരെയാണ് പൊലീസും സ്ഥലത്തു തമ്പടിച്ച ദേശീയ ഹിന്ദു പ്രസ്ഥാനം പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞത്. തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ രണ്‍ രാഗിണി ബ്രിഗേഡാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ച് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു.

വൈകിട്ട് നാലുമണിയോടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നാനൂറോളം സ്ത്രീകള്‍ ശനി ശിംഗനാപുരിലെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. രാവിലെ തന്നെ ഇവിടേക്കു സ്ത്രീകള്‍ വന്നാല്‍ തടയാന്‍ ദേശീയ ഹിന്ദു പ്രസ്ഥാനത്തിന്റെ അംഗങ്ങളായ സ്ത്രീകള്‍ തമ്പടിച്ചിരുന്നു. ക്ഷേത്രത്തിനു കുറച്ചകലെ വച്ചു മാര്‍ച്ച് തടയുകയായിരുന്നു.

ശബരിമലയ്ക്കു സമാനമായ സാഹചര്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്ഷേത്രമാണ് ശനി ശിംഗനാപൂര്‍. ക്ഷേത്രത്തിന്റെ വേലിക്കെട്ടു ചാടിക്കടന്ന് ശ്രീകോവിലിനുള്ളില്‍ ആരാധന നടത്താനായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതി. മഹാരാഷ്ട്രയിലെ വിവിധ സംഘടനകളുടെ പിന്തുണയും ഭൂമാതാ രണ്‍ രാഗിണി ബ്രിഗേഡിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News