വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമത്തില്‍ സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടം; ശനി ശിംഗനാപുരില്‍ പുരോമഗനവാദികളെ ചെറുക്കുന്നത് ദേശീയ ഹിന്ദു പ്രസ്ഥാനം

അഹമ്മദ്‌നഗര്‍: നൂറ്റാണ്ടുകളായി തങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്ന ആചാരത്തിനെതിരേ സ്ത്രീകള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ മറുവശത്തു പ്രതിഷേധം തീര്‍ക്കുന്നതും സ്ത്രീകള്‍. ഭുമത രണ്‍രാഗിണി ബ്രിഗേഡ് എന്ന വനിതാസംഘടനയുടെ നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് ശനി ശിംഗനാപുരിലെ ക്ഷേത്രത്തിലേക്ക് പ്രവേശനസ്വാതന്ത്ര്യം ആവശ്യപ്പെട്ടു മാര്‍ച്ച് നടത്തുന്നത്. ഇതിനെതിരേ രംഗത്തുള്ളതാകട്ടെ ദേശീയ ഹിന്ദു പ്രസ്ഥാനത്തിന്റെ അംഗങ്ങളായ സ്ത്രീകളും. മോഷ്ടാക്കളെ പേടിക്കേണ്ടത്തതിനാല്‍ വീടുകള്‍ക്കു വാതിലുകള്‍ സ്ഥാപിക്കാതെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാമമാണ് സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയമാകുന്ന ശനി ശിംഗനാപുര്‍.

thrupthi-deahsi

തൃപതി ദേശായ്‌

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനി ശിംഗനാപുര്‍. ചെറിയൊരു ഇരുമ്പുവേലിക്കുള്ളിലാണ് ആരാധനയും പൂജയും നടക്കുന്ന ഗഭര. ശ്രീകോവിലിന് സമാനമാണ് ഗഭര. ഒരു സാഹചര്യത്തിലും ക്ഷേത്രത്തിലേക്കു സ്ത്രീകള്‍ക്കു പ്രവേശനം നല്‍കില്ലെന്നു തന്നെയാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിലപാട്. തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകളാണ് ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്.

shani-local

പ്രതിഷേധക്കാരെ ചെറുക്കാന്‍ ക്ഷേത്രത്തിനു സമീപം തമ്പടിച്ചിരിക്കുന്ന നാട്ടുകാരായ സ്ത്രീകള്‍

പതിനഞ്ചു വര്‍ഷം മുമ്പ് നരേന്ദ്ര ധബോല്‍കറുടെ നേതൃത്വത്തില്‍ മഹാരാഷ്ടര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടു ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തീര്‍പ്പായിരുന്നില്ല. അതേസമയം, കഴിഞ്ഞ കുറേ കാലമായി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവരികയായിരുന്നു.

അതിനിടയിലാണ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘടന രംഗത്തെത്തിയതും വ്യാപകമായ പിന്തുണ തേടിയതും. ക്ഷേത്രത്തില്‍ സ്ത്രീകളോടു വിവേചനം പാടില്ലെന്നാണ് നിലപാടെന്നും അത്തരത്തിലെ എന്തു നീക്കവും ചെറുത്തുതോല്‍പിക്കുമെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം, ഹിന്ദുപ്രസ്ഥാനം രണ്ടായിരത്തോളം സ്ത്രീകളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ചിനെ തടയാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളെ ക്ഷേത്ര വേലിക്കടുത്തേക്കു കടക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. മുംബൈയില്‍നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ശനി ശിംഗനാപുര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News