രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ അമ്മയും കുഞ്ഞും ഉള്‍പ്പടെ 31 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം ഗ്രീസിന് സമീപം ഈജിയന്‍ കടലില്‍

ഈജിയന്‍ കടലില്‍ 31 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയാണ് അപകടം. മുങ്ങിത്താണവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തയ്യാറായില്ല. കടലില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കള്ളക്കടത്തുകാര്‍ എന്ന് കരുതി അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭയന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ഒഴിവായത്.

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിന് സമീപം അന്താരാഷ്ട്ര കപ്പല്‍ചാലിലായിരുന്നു സംഭവം. അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങുന്നത് ആസ്‌ട്രേലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടു. എന്നാല്‍ ബോട്ട് മുങ്ങുന്നത് സാങ്കേതികമായി തുര്‍ക്കിയുടെ ഭാഗമായ കടലിലാണ് എന്ന് തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര പരിധി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. ഇത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്.

കുട്ടകളും സ്ത്രീകളും ഉള്‍പ്പെടുന്ന അഭയാര്‍ത്ഥി സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് മുങ്ങിയതോടെ കുഞ്ഞിനെ ആസ്ട്രലിയന്‍ രക്ഷാപ്രവര്‍ത്തകരുടെ അടുത്തേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ കുഞ്ഞും മുങ്ങിത്താണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതിര്‍ത്തി ലംഘിച്ച കുറ്റത്തിന് അറസ്റ്റിലാകും. എല്ലാവരും മുങ്ങിത്താഴുന്നത് കണ്ടു നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ എന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായി നിരവധി അഭയാര്‍ത്ഥികളാണ് കടല്‍മാര്‍ഗ്ഗം രക്ഷതേടാന്‍ ശ്രമിക്കുന്നത്. അഭയാര്‍ത്ഥികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഗ്രീസുമായി ചേര്‍ന്ന് രാജ്യാന്തര സര്‍ഫ് ലൈഫ് സേവിംഗ് അസോസിയേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം 517 പേരെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. അപകടം നടക്കുന്ന സമയം 2000 അഭയാര്‍ത്ഥികള്‍ എങ്കിലും കടന്നു പോകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News