കോഹ്‌ലിയുടെ വെടിക്കെട്ട് ഗ്രൗണ്ടായി അഡലെയ്ഡ്; അവസാന നാലില്‍ മൂന്ന് ഇന്നിംഗ്‌സിലും സെഞ്ചുറി; ഒന്ന് സെഞ്ചുറിയോടടുത്ത പ്രകടനം

അഡലെയ്ഡ്: അഡലെയ്ഡ് ഓവല്‍ എന്നാല്‍ വിരാട് കോഹ്‌ലിക്ക് ഇപ്പോള്‍ ഹോം ഗ്രൗണ്ട് പോലെയാണ്. അഡലെയ്ഡില്‍ കളിച്ച അവസാന നാലു ഇന്നിംഗ്‌സിലും വെടിക്കെട്ട് പ്രകടനമാണ് കോഹ്‌ലി നടത്തിയത്. മൂന്ന് സെഞ്ചുറികളും ഒരു സെഞ്ചുറിയോടടുത്ത പ്രകടനവും. 2014 ഡിസംബറില്‍ നടന്ന ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളിലും കോഹ്‌ലി അഡലെയ്ഡില്‍ സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്‌സില്‍ 184 പന്തു നേരിട്ട് 115 റണ്‍സാണ് കോഹ്‌ലി നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 175 പന്തു നേരിട്ട് 141 റണ്‍സും അടിച്ചു.

2015 ഫെബ്രുവരിയില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു മറ്റൊരു പ്രകടനം. അന്ന് 126 പന്തു നേരിട്ട് 107 റണ്‍സാണ് അടിച്ചത്. ഇന്നു ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 മത്സരത്തില്‍ സെഞ്ചുറിയോടടുത്ത പ്രകടനമാണ് അവസാനത്തേത്. പുറത്താകാതെ 90 റണ്‍സാണ് കോഹ്‌ലി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News