താന്‍ മരിച്ചിട്ടില്ലെന്ന് ശരദ് പവാര്‍; മറുപടി നല്‍കിയത് താന്‍ മരിച്ചെന്ന സോഷ്യല്‍മീഡിയാ പ്രചാരണം സഹികെട്ടപ്പോള്‍

മുംബൈ: താന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശരദ് പവാറിന്റെ അന്ത്യം സംഭവിച്ചെന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും അഭ്യൂഹവും ശക്തമായതു സഹികെട്ടപ്പോഴാണ് ശരദ് പവാര്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു പവാര്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.

രണ്ടു ദിവസം മുമ്പാണ് പവാറിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നു മുംബൈയിലെ റൂബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായിരുന്നു ശരദ് പവാര്‍ മരിച്ചെന്ന അഭ്യൂഹമുണ്ടായത്. ഇന്നു രാവിലെ മരിച്ചെങ്കിലും റിപബ്ലിക് ദിനമായതിനാല്‍ പ്രഖ്യാപനം വൈകുകയാണെന്നായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel