സോളാര്‍ കമ്മീഷന്‍ ഇന്നു വീണ്ടും സരിതയെ വിസ്തരിക്കും; നാളെ സരിതയെ ക്രോസ് വിസ്താരത്തിന് ബിജു രാധാകൃഷ്ണന് അനുമതി

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ സരിതാ നായര്‍ ഇന്ന് വീണ്ടും ഹാജരാകും. കോടതിയില്‍ ഹാജരാകണമെന്ന കാരണത്താല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതിയില്‍ സരിത വിസ്താരത്തിന് ഹാജരായിരുന്നില്ല. ഇത് കമ്മീഷന്റെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കടുത്ത വിമര്‍ശനമാണ് സരിതയ്‌ക്കെതിരേ കമ്മീഷന്‍ നടത്തിയത്. കമ്മീഷനു മുന്നില്‍ ഹാജാരാകാത്തവര്‍ക്ക് എന്തൊക്കെയോ കാര്യങ്ങള്‍ മറയ്ക്കാനുണ്ടെന്നു സംശയിക്കേണ്ടതുണ്ടെന്നായിരുന്നു കമ്മീഷന്റെ വിമര്‍ശനം.

സാക്ഷികള്‍ നിശ്ചയിച്ച തിയ്യതിയില്‍ ഇനി ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടി വരുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സരിതയുടെ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നെങ്കിലും സരിതയുടെ അപേക്ഷ പരിഗണിച്ച് കത്ത് ഹാജരാക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്. സരിതയെ ക്രോസ് വിസ്താരം നടത്താന്‍ നാളെ ബിജു രാധാകൃഷ്ണന് അനുമതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here