അരുണാചല്‍ നിയമസഭ പിരിച്ചുവിടല്‍; കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍; കേന്ദ്ര നീക്കം നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം

ദില്ലി: അരുണാചല്‍ പ്രദേശ് നിയമസഭ പിരിച്ചുവിട്ടതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രം നിയമസഭ പിരിച്ചുവിട്ടു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതെന്നാണ് ഹര്‍ജിയിലെ കോണ്‍ഗ്രസിന്റെ വാദം. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് നിയമസഭ പിരിച്ചുവിട്ടു കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചത്.

ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയത ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരുമായി ഒത്തുകളിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഭരണ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

മുന്‍ നിശ്ചയിച്ചതില്‍നിന്നു നേരത്തേ നിയമസഭാ സമ്മേളനം വിളിക്കുകയും നിലവിലെ മുഖ്യമന്ത്രിയെയും സ്പീക്കറെയും വെല്ലുവിളിച്ച് വിമതര്‍ക്കു നിയമസഭാ മന്ദിരത്തിനു പുറത്തു സമ്മേളനം ചേരാന്‍ അനുമതി നല്‍കുകയും ചെയ്തതാണ് ഗവര്‍ണര്‍ക്കെതിരായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്ന നിയമസഭയില്‍ വിമതരെ അടര്‍ത്തിയെടുത്ത് ബിജെപി എംഎല്‍എമാര്‍ സമാന്തരമായി സ്പീക്കറെയും മുഖ്യമന്ത്രിയെയും പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തു രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News