ഉമ്മന്‍ചാണ്ടി പറയുന്നത് സത്യമെങ്കില്‍ നുണപരിശോധനയ്ക്കു ഭയമെന്തിനെന്ന് ചോദിച്ച് ചെറിയാന്‍ ഫിലിപ്പ്; വിസമ്മതിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ നുണപരിശോധനയ്്ക്കു വിധേയനാകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭയക്കുന്നതെന്തിനാണെന്നു ചെറിയാന്‍ ഫിലിപ്പ്. തനിക്കെതിരായ ആരോപണങ്ങളും കിംവദന്തികളും അസത്യമാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എങ്കില്‍ പിന്നെ അദ്ദേഹം എന്തിനാണ് നുണപരിശോധനയെ ഭയക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ചോദിച്ചു. തെറ്റു ചെയ്തിട്ടില്ലെന്നു തറപ്പിച്ചു പറയുന്ന ഉമ്മന്‍ചാണ്ടി നുണപരിശോധന നേരിടാന്‍ ചങ്കൂറ്റം കാണിക്കണം. നുണപരിശോധനയ്ക്കു തയാറല്ലെന്നുപറഞ്ഞതോടെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ദുരൂഹത വര്‍ധിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പറഞ്ഞു.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും കിംവദന്തികളും അസത്യമാനെങ്ക…

Posted by Cherian Philip on Tuesday, January 26, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here