ബിക്രം യോഗാ സ്ഥാപകന് ലൈംഗികപീഡനക്കേസില്‍ ആറേകാല്‍ കോടി രൂപ പിഴ; ബിക്രം ചൗധരിക്കെതിരേ പരാതി നല്‍കിയത് മുന്‍ പഴ്‌സണല്‍ അറ്റോര്‍ണി

ലൊസ് ആഞ്ചല്‍സ്: ബിക്രം യോഗാഭ്യാസത്തിന്റെ ആചാര്യനും പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ബിക്രം ചൗധരിക്ക് ലൈംഗിക പീഡനക്കേസില്‍ 9,24,500 ഡോളര്‍ (62,744,220 രൂപ) പിഴശിക്ഷ. മുന്‍ പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്നു യുവതിയുടെ പരാതിയിലാണ് ലൊസ് ആഞ്ചല്‍സ് കോടതിയുടെ നടപടി. പരാതി നല്‍കിയതിനെത്തുടര്‍ന്നു തന്നെ ജോലിയില്‍നിന്നു പുറത്താക്കിയതായും പരാതിക്കാരിയായ മിനാക്ഷി ജഫാ ബോഡന്‍ ആക്ഷേപം ഉന്നയിച്ചു.

അതേസമയം, മിനാക്ഷിയെ പിരിച്ചുവിട്ടതല്ലെന്നും അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ഇല്ലാത്തതിനാല്‍ സ്വയം ജോലി ഉപേക്ഷിച്ചുപോയതാണെന്നു വിചാരണാ വേളയില്‍ ബിക്രം ചൗധരി പറഞ്ഞു. ശ്വസനവുമായി ബന്ധപ്പെട്ട യോഗാഭ്യാസങ്ങളുടെ 29 രൂപങ്ങള്‍ ഉള്‍പ്പെടുത്തി 1979-ല്‍ ബിക്രം ചൗധരി പുസ്തകമെഴുതിയിരുന്നു. ഇതോടെയാണ് അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയതും ബിക്രം യോഗ എന്നൊരു ശാഖ ലോകത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും. 41 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ യോഗ ചെയ്യാനാണ് ബിക്രം ചൗധരി നിര്‍ദേശിച്ചിരുന്നത്. ഈ ശാഖ ഹോട്ട് യോഗ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചെന്നും ഒരേ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് മിനാക്ഷിയുടെ പരാതി. 2013 ലാണ് പരാതി നല്‍കിയത്. വേറെയും സ്ത്രീകള്‍ക്കും ബിക്രം ചൗധരിയെക്കുറിച്ചു ഇതേ പരാതിയുണ്ടെന്നും മിനാക്ഷി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആറു സ്ത്രീകള്‍ കൂടി പരാതി നല്‍കി. മറ്റു കേസുകളില്‍ വിചാരണ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News