മുഖ്യമന്ത്രിയും ചെന്നിത്തലയും ശിവകുമാറും രാജിവയ്ക്കണമെന്നു പിണറായി; സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായി; മന്ത്രിമാരോട് രണ്ടു നീതി

പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായെന്നും ബാര്‍ കോഴക്കേസില്‍ കെ ബാബു അഴിമതി കാട്ടിയതു മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും വ്യക്തമായതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ലെന്നും അഴിമതിയാരോപണ വിധേയനായ വിഎസ് ശിവകുമാറും വിജിലന്‍സിനെ നയിക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രാജിവയ്ക്കണമെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ചു പെരിന്തല്‍മണ്ണയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി.

സോളാര്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രി പറഞ്ഞതു മുഴുവന്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. സരിത നായരെ കണ്ടിട്ടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പീപ്പിള്‍ ചാനലാണ് കള്ളി പൊളിച്ച്, സരിതയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ടത്. കടപ്ലാമറ്റത്തെ പരിപാടിയില്‍ ഒരാള്‍ തന്റെ പിന്നിലൂടെ വന്നു സംസാരിച്ചതായി ഓര്‍ക്കുന്നു എന്നാണ് കമ്മീഷനില്‍ മുഖ്യമന്ത്രി പറഞ്ഞത്. മല്ലേലില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടേ ഇല്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ശ്രീധരന്‍നായരും സരിതയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതായി എഡിജിപി ഹേമചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ വാസ്തവവിരുദ്ധമായ മൊഴിയാണ് പിണറായി നല്‍കിയത്. മുഖ്യമന്ത്രിയും സരിതയും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തിലും ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് മുഖ്യമന്ത്രി നല്‍കിയത്.

ബാര്‍ കോഴക്കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സിനെതിരേ രൂക്ഷമായ പരാമര്‍ശങ്ങളാണുണ്ടായത്. വിജിലന്‍സ് വിജിലന്റല്ല എന്നു ഹൈക്കോടതി പറഞ്ഞു. ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണ് വിജിലന്‍സ് എന്നു വിദജിലന്‍സ് കോടതിയും പറഞ്ഞു. വിജിലന്‍സിനെ നയിക്കാന്‍ ശേഷിയില്ലാത്ത വിജിലന്‍സ് മന്ത്രി രാജിവച്ചു സ്ഥാനമൊഴിയണം. മന്ത്രിസഭയില്‍ രണ്ടു നീതിയാണുള്ളത്. കെ എം മാണിയുടെ രാജി ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറിയ മുഖ്യമന്ത്രി ബാബുവിന്റെ രാജി കൈയില്‍ വച്ചു നടക്കുകയാണ്. മന്ത്രിമാര്‍ക്കിടയില്‍ രണ്ടു നീതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ മൊഴിയില്‍ വിശ്വാസമില്ലാതായപ്പോഴാണ് നുണപരിശോധനയ്ക്കു വിധേയനാകാന്‍ ഒരു അഭിഭാഷകന്‍ പറഞ്ഞത്. അതിനു തയാറാകാത്ത മുഖ്യമന്ത്രി കേരളത്തിനു തന്നെ നാണക്കേടാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News