ഇന്നും സരിതയ്ക്കു ശാരീരിക പ്രശ്‌നം; വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം; വീണ്ടും വരേണ്ടിവരുമെന്നു കമ്മീഷന്‍

കൊച്ചി: ഇന്നത്തെ വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്നും തനിക്ക് ശാരീരിക പ്രശ്‌നമുള്ളതിനാലാണ് ആവശ്യമുന്നയിക്കുന്നതെന്നും സരിത എസ് നായര്‍. അഭിഭാഷകനാണ് കമ്മീഷന് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, ഇന്നു വേഗം വിസ്താരം പൂര്‍ത്തിയാക്കാന്‍ മൂന്നു ദിവസത്തിനുള്ളില്‍ വീണ്ടും വിസ്താരത്തിനു വരേണ്ടിവരുമെന്നു കമ്മീഷന്‍ മറുപടി നല്‍കി. കമ്മീഷനില്‍ ഹാജരായ സരിതയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്.

വിസ്താരം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കണമെന്നാണ് സരിതയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്. നേരത്തെയും വിസ്താരത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസം ശാരീരിക പ്രശ്‌നം ചൂണ്ടിക്കാട്ടി സരിത വിട്ടുനിന്നിരുന്നു. അന്നു രൂക്ഷവിമര്‍ശനമാണ് കമ്മീഷന്‍ ഉന്നയിച്ചത്. സിറ്റിംഗിന് വരാത്തവര്‍ക്ക് എന്തോ മറയ്ക്കാനുണ്ടെന്നു കരുതേണ്ടിവരുമെന്നാണ് കമ്മീഷന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here