ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ രണ്ടു ലക്ഷത്തിന്റെ ചെക്ക് മടങ്ങിയയാള്‍ എങ്ങനെ കോടികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി; സരിത ഓരോന്നു മാറ്റിപ്പറയുന്നു

തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് രണ്ടു ലക്ഷത്തിന്റെ ചെക്കു നല്‍കിയതു മടങ്ങിയ ആള്‍ എങ്ങനെ കോടികള്‍ നല്‍കുമെന്നു മുഖ്യമന്ത്രി. സോളാര്‍ കമ്മീഷനില്‍ സരിത നല്‍കിയ മൊഴിയോടു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സരിത ഓരോന്നു മാറ്റിമാറ്റിപ്പറയുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ആനുകൂല്യം പോലും സരിതയ്ക്കു സര്‍ക്കാരില്‍നിന്നു ലഭിച്ചിട്ടില്ല. സരിത പറയുന്നതു കേരളം വിശ്വസിക്കില്ല. സരിതയുടെ തട്ടിപ്പു വിശ്വസിക്കുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സരിതയ്ക്കുവേണ്ടി ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്ന് മന്ത്രി ആര്യാടനും പ്രതികരിച്ചു. പല കാര്യങ്ങളും സരിത ആവശ്യപ്പെട്ടിരുന്നുവെന്നും ആര്യാടന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here