കോണ്‍ഗ്രസുകാര്‍ തന്നെ തെരുവുവേശ്യയായി ചിത്രീകരിച്ചെന്നു സരിത; കൊടുത്ത പണം തിരിച്ചുകിട്ടാന്‍ ഇനി കാത്തിരിക്കാനാവില്ല; പൊരുത്തക്കേടുണ്ടെങ്കില്‍ ആരോപണവിധേയര്‍ക്ക് ചൂണ്ടിക്കാട്ടാം

കൊച്ചി: തട്ടിപ്പുകാരി എന്ന പേരില്‍ കഴിയുന്നതില്‍ തനിക്കു ലാഭമൊന്നുമില്ലെന്നും കൊടുത്ത പണം തിരിച്ചുകിട്ടാന്‍ ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട്. കോണ്‍ഗ്രസുകാര്‍ ചവിട്ടിത്തേയ്ക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ തന്നെ തെരുവുവേശ്യയെപ്പോലെ ചിത്രീകരിച്ചു. പൊരുത്തക്കേട് ഉണ്ടെങ്കില്‍ ആരോപണവിധേയര്‍ക്ക് അതു ചൂണ്ടിക്കാട്ടാവുന്നതാണെന്നും സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ ശേഷം സരിത മാധ്യമങ്ങളോടു പറഞ്ഞു.

ഞാന്‍ മാത്രം എപ്പോഴും ക്രൂശിക്കപ്പെടുകയാണ്. 1.90 കോടി രൂപ തന്റെ അറിവില്‍ മുഖ്യമന്ത്രിക്കായി കൊടുത്തിട്ടുണ്ട്. പണം നല്‍കിയ ദിവസമാണ് തോമസ് കുരുവിളയെ ആദ്യം കാണുന്നത്. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരമാണ് പണം നല്‍കിയത്. വൈകിട്ട് ആറു മുതല്‍ ഏഴു വരെയുള്ള സമയത്തു മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ തനിക്ക് അവസരമുണ്ടായിരുന്നു. ഒരു റംസാന്‍ ദിവസം മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഓഫീസറുടെ ഫോണില്‍നിന്ന് അദ്ദേഹം തന്നെ വിളിച്ചിരുന്നു.

രണ്ടു വര്‍ഷത്തോളം താന്‍ കോണ്‍ഗ്രസുകാരെ സംരക്ഷിച്ചു. ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം എന്താണെന്നു താന്‍ ഇപ്പോള്‍ പറയാന്‍ തയാറല്ല. മുഖ്യമന്ത്രിയുമായുള്ള എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരന്‍ ജിക്കുമോനാണ്. ക്രോസ് വിസ്താരത്തിന് തയാറാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ നുണപരിശോധനയില്‍നിന്ന് ഒളിച്ചോടാന്‍ താന്‍ തയാറല്ല. ഉമ്മന്‍ചാണ്ടിക്കുള്ള 80 ലക്ഷം രൂപ നല്‍കിയത് തന്റെ അറസ്റ്റിന് 12 ദിവസം മുമ്പായിരുന്നു. ടിസി മാത്യു പരാതി പറഞ്ഞകാര്യം മുഖ്യമന്ത്രി തന്നോട് നേരിട്ടു പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി നേരിട്ടു പറഞ്ഞു. വാങ്ങിച്ച പണം തിരികെ നല്‍കിയിരുന്നൈങ്കില്‍ തനിക്കെതിരായി വന്ന പത്തു കേസുകള്‍ തീര്‍ക്കാമായിരുന്നു. തന്റെ കുടുംബത്തുനിന്ന് എടുത്ത പണമല്ല മന്ത്രിമാര്‍ക്കു നല്‍കിയത്. പദ്ധതിക്കായി പലരില്‍നിന്നു സമാഹരിച്ച പണമായിരുന്നു ഇതെന്നും സരിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News