തിരുവല്ല: തെരഞ്ഞെടുപ്പു വരുമ്പോള്‍ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാര്‍ കേസില്‍ ഉയരുന്നതെന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷാ യാത്രയിലായതു കൊണ്ടു മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാനായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പു സമയത്ത് ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണ്. ഇനിയും വരാം. ഇതൊന്നും കേരളത്തിലെ യുഡിഎഫിനെയോ കോണ്‍ഗ്രസിനെയോ പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിനെ തകര്‍ക്കാന്‍ കുറേക്കാലമായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ചുതന്നെ യുഡിഎഫ് മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here