മസ്തിസാദെയിലെ ചില സീനുകള്‍ വെട്ടിമാറ്റിയെന്ന് സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍; ചില രംഗങ്ങള്‍ അസ്വസ്ഥതയുണ്ടാക്കി; ചിത്രീകരണം സുഖകരമായിരുന്നുവെന്നും സണ്ണി

മുതിര്‍ന്നവര്‍ക്കുവേണ്ടി ചിത്രീകരിച്ച സെക്‌സ് കോമഡി ചിത്രം മസ്തിസാദെയിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റിയെന്ന് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടി സണ്ണി ലിയോണ്‍. ചില സംഭാഷണങ്ങളും രംഗങ്ങളും അഭിനയിക്കാനാവില്ലെന്ന് ചിത്രത്തിന്റെ സംവിധായകനെ അറിയിച്ചു. തന്റെ ആവശ്യത്തോട് സംവിധായകനും നിര്‍മ്മാതാവും അനുകൂലമായാണ് പ്രതികരിച്ചത് എന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.

തന്റെ അഭിപ്രായം കൂടി പരിഗണിച്ച് സീനുകളിലും സംഭാഷണങ്ങളിലും മാറ്റം വരുത്തിയെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നന്നായി സഹകരിച്ചു. അതിനാല്‍ എല്ലാം നന്നായി കഴിഞ്ഞുവെന്നും സണ്ണി പറഞ്ഞു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ മനസ് തുറന്നത്.

മസ്തിസാദെയില്‍ ഇരട്ട വേഷത്തിലാണ് സണ്ണി അഭിനയിച്ചത്. ലിലി, ലൈല എന്നിവയായിരുന്നു കഥാപാത്രങ്ങളുടെ പേര്. തികച്ചും വിഭിന്നമായ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെയാണ് സണ്ണി അവതരിപ്പിച്ചതും. സെക്‌സിയായ കഥാപാത്രമാണ് ലൈല. എന്നാല്‍ ലിലി ഇതിന് തികച്ചും വ്യത്യസ്തമായ സ്വഭാവഗുണമുള്ള കഥാപാത്രവും.

വെള്ളിയാഴ്ചയാണ് മസ്തിസാദെ തീയറ്ററുകളില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News