ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ച കാമുകിയെ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു; കഴുത്തറുത്ത ശേഷം വിലരുകളും കൊത്തിക്കളഞ്ഞു

ബല്ലിയ: വിവേഹതരബന്ധത്തില്‍ പങ്കാളിയായിരുന്ന കാമുകിയെ യുവാവ് ബലാത്സംഗം ചെയ്തശേഷം കുത്തിക്കൊന്നു. യുവാവ് അറസ്റ്റില്‍. രാജേഷ് സാഹ്നി എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം ചെയ്യാന്‍ യുവതി നിര്‍ബന്ധിച്ചതോടെയാണ് കൊലപാതകം. 22 വയസുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം.

യുവതിയും യുവാവും കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. യുവാവ് നേരത്തേ വിവാഹിതനാണ് യുവതിയെന്നറിയാതെ യുവതി പ്രണയത്തിലായത്. ഇക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്നു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് രാജേഷ് സാഹ്നി യുവതിയെ കൊന്നത്. ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. വിരലുകളും മുറിച്ചുമാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News