സരിതയ്ക്കു ബാറുടമകളുടെ പിന്തുണയെന്ന് ഉമ്മന്‍ചാണ്ടി; ഇടതുപക്ഷവും കൂട്ടുനില്‍ക്കുന്നു; ആരൊക്കെ വന്നാലും സര്‍ക്കാര്‍ മുന്നോട്ടു പോകും

പാമ്പാടി(കോട്ടയം): സരിത എസ് നായരുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ ബാറുടമകളാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കു കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സരിതയ്ക്കും ബിജുവിനും ഇടതുപക്ഷം കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തൊക്കെ ആരോപണങ്ങളുമായി ആരൊക്കെ വന്നാലും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.9 കോടി രൂപ നല്‍കിയെന്നാണു സരിത പറയുന്നത്. എന്തിനാണ് ഈ പണം തന്നതെന്നു കൂടി സരിത വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News