ഉമ്മന്‍ചാണ്ടി നാക്കെടുത്താല്‍ കള്ളംമാത്രമേ പറയൂ എന്ന് പിണറായി; കേരളത്തില്‍ നാറുന്നവരെ പുണരേണ്ട അവസ്ഥ; മുഖ്യമന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം

പട്ടാമ്പി: നാറുന്നവരെ പുണരേണ്ട അവസ്ഥ കേരളത്തിലുള്ളവര്‍ക്ക് സംജാതമായിരിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിനെതിരെ ജനശക്തി ഉണരേണ്ട സമയമായിരിക്കുന്നു. ഇത്രയും നാറിയ ഒരു ദുര്‍ഭരണത്തെ തലയില്‍ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായി. ഒരു നിമിഷംപോലും ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അര്‍ഹതയില്ല. ഇതില്‍പരം മോശമാകാന്‍ ഒന്നുമില്ല. ഉമ്മന്‍ചാണ്ടി രാജിവച്ചൊഴിയുകയാണ് വേണ്ടത്. സ്വയം രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ധാര്‍മകതയുണ്ടെങ്കില്‍ രാജി ചോദിച്ചു വാങ്ങണമെന്നും പിണറായി വിജയന്‍ പട്ടാമ്പിയില്‍ പറഞ്ഞു. നവകേരള മാര്‍ച്ചിനു പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

നാക്കെടുത്താല്‍ കള്ളംമാത്രം പറയുന്ന ആളായി ഉമ്മന്‍ചാണ്ടി മാറി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തമ്പാനൂര്‍ രവി സരിതയെ വിളിച്ചതെന്നു വ്യക്തമാണ്. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണത്തിന്റെ വിഹിതമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. തട്ടിപ്പു കമ്പനിയുടെ ഷെയര്‍ ആവശ്യപ്പെടുന്ന ആളായി ഉമ്മന്‍ചാണ്ടി മാറി. പച്ചയായി പറയാന്‍ പറ്റാത്ത അത്രമാത്രം വൃത്തികേടിന്റെ കൂടാരമാണ് ഇവിടെ നടക്കുന്ന കാര്യങ്ങള്‍. പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്നു പറഞ്ഞപ്പോള്‍ പുണ്യാളത്തിയായ സരിത, ഇന്നു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് എങ്ങനെയാണ് തട്ടിപ്പുകാരിയായതെന്നു കോണ്‍ഗ്രസുകാരാണ് പറയേണ്ടത്.

സരിത മുഖ്യമന്ത്രിയെ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വരെ മായ്ച്ചു കളഞ്ഞു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായിരുന്നു എല്ലാം. തെളിവു നശിപ്പിക്കുന്നത് കുറ്റമാണ്. കോണ്‍ഗ്രസ് എന്നെരു പാര്‍ട്ടി ഇവിടെയുണ്ടെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ നിലപാടു വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയടക്കം അധമപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെങ്കില്‍ എന്താണു നിലപാട് വ്യക്തമാക്കണം. ഒട്ടകപ്പക്ഷിയുടെ സ്വഭാവം കാണിക്കരുത്.

ഉമ്മന്‍ചാണ്ടി ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ാെരാളാണ്. ഇത്രയും ആരോപണങ്ങല്‍ കേട്ടിട്ടും ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ ആ ഇരിപ്പിനെ എന്താണു പറയുക. പുറത്തുവന്ന കാര്യങ്ങല്‍ ആത്മാര്‍ത്ഥമായി കാണാനും നേരിടാനുമുള്ള ചങ്കൂറ്റം കാണിക്കണം. എല്ലാ വൃത്തികേടുകളും കാണിക്കുന്നവര്‍ക്ക് തുടരാന്‍ ആവില്ലെന്ന് ജനശക്തി കാണിച്ചു കൊടുക്കണം. അതിനായി ജനങ്ങള്‍ ഉണരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News