രാജസ്ഥാനില്‍ കണ്ട ബലൂണ്‍ പോലുള്ള സംശയകരമായ വസ്തു ദില്ലി വിമാനത്താവളത്തിനു മുകളിലും; പൊലീസ് അന്വേഷണം ആരംഭിച്ചു

ദില്ലി: ഇന്നലെ രാജസ്ഥാനിലെ ബാര്‍മറില്‍ വ്യോമസേന വെടിവച്ചിട്ട ബലൂണ്‍ പോലുള്ള വസ്തുവിനു സമാനമായ വസ്തു ദില്ലിയിലും കണ്ടെത്തി. ദില്ലി വിമാനത്താവളത്തിനു മുകളിലാണ് സംശയകരമായ സാഹചര്യത്തില്‍ വസ്തു കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുഡ്ഗാവിലെ കണ്‍ട്രോള്‍ റൂമാണ് സംശയകരമായ വസ്തു ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനു മുകളില്‍ പറന്നു നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിമാനത്താവള ഡിസിപിയെ അറിയിക്കുകയായിരുന്നു.

ഇന്നലെ രാജസ്ഥാനിലെ ബാര്‍മറിലും സമാനവസ്തു വ്യോമസേനയുടെ റഡാര്‍ കണ്ടെത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഏറെ ഭീതിയുണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വസ്തു വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനം വെടിവച്ചിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News