ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി; ഇന്ത്യയുടെ നേട്ടം നാലരവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലരവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതാണ് ഇന്ത്യക്ക് ടെസ്റ്റ് റാങ്കിംഗില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. ഇംഗ്ലണ്ടും ദദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. 110 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 109 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്. 2011-ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്.

ആറാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡും ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മില്‍ 11 റേറ്റിംഗ് പോയിന്റ് മാത്രമാണ് വ്യത്യമാസമുള്ളത്. അതായത് ന്യൂസിലാന്‍ഡിന് 99 പോയിന്റ്. ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. 108.9 പോയിന്റാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നാലാംസ്ഥാനത്തുള്ള പാകിസ്താന് 106 പോയിന്റുണ്ട്. 102 പോയിന്റുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്താണ്.

ടെസ്റ്റിലെ കളിക്കാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യക്കാരന്‍ മാത്രമേ ഇടംപിടിച്ചിട്ടുള്ളു. അജിന്‍ക്യ രഹാനെ പത്താമതാണ്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബദ, ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക് എന്നിവര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല നാലാമതും ഇടംപിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News