പാകിസ്താനില്‍ പോണ്‍സൈറ്റുകള്‍ക്ക് നിരോധനം; നിരോധിച്ചത് 4 ലക്ഷം സൈറ്റുകള്‍

ലാഹോര്‍: പാകിസ്താനില്‍ പോണ്‍സൈറ്റുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങി. 4 ലക്ഷം പോണ്‍സൈറ്റുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റകരമായ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദൈവനിന്ദാപരമായ ഉള്ളടക്കം അടങ്ങിയതിനാല്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് കോടതി ഈമാസം നേരത്തെ ഉത്തരവിട്ടിരുന്നു. പാകിസ്താനില്‍ നീലസൈറ്റുകള്‍ നിയമവിരുദ്ധവും അനിസ്ലാമികമായുമാണ് പരിഗണിക്കുന്നത്.

പാകിസ്താനില്‍ പ്രധാന പോണ്‍സൈറ്റുകള്‍ എല്ലാം തന്നെ ഇതിനകം നിരോധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സെന്‍സറുകള്‍ ക്രാക്ക് ചെയ്താണ് പലരും ഉപയോഗിച്ചിരുന്നത്. സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനകം തന്നെ പല സൈറ്റുകളും നിരോധിച്ചു തുടങ്ങിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ നിരോധനം നീക്കിയിരുന്നു. 2012-ല്‍ നിരോധിച്ച യൂട്യൂബ് നിരോധനം കഴിഞ്ഞയാഴ്ചയാണ് നീക്കിയത്.

പക്ഷേ, പാകിസ്താനി വേര്‍ഷനില്‍ നിയന്ത്രണം വീണ്ടും തുടരും. വേണ്ടാത്ത കാര്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് പാകിസ്താന്‍ ആവശ്യപ്പെടും. 2010-ല്‍ രണ്ടാഴ്ചയോളമാണ് ഫേസ്ബുക്ക് പാകിസ്താനില്‍ അടച്ചിട്ടത്. ദൈവനിന്ദാ ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News